കെ-റെയിൽ: പാനൽ ചർച്ച പ്രഹസനം -കെ.സുരേന്ദ്രൻ

കോഴിക്കോട്: സംസ്ഥാന സർക്കാർ നടത്തിയ കെ-റെയിൽ പാനൽ ചർച്ച പ്രഹസനമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തങ്ങൾക്ക് താൽപര്യം ഇല്ലാത്തവരെ ഒഴിവാക്കി പാനലുണ്ടാക്കിയ സർക്കാർ ആദ്യം പാനലിൽ ഉൾപ്പെടുത്തിയവരെപ്പോലും ചർച്ചയിൽനിന്ന്​ മാറ്റിനിർത്തി. ഒരു പ്രയോജനവുമില്ലാത്ത നാടകമാണിത്. സംവാദം നടക്കുമ്പോൾ തന്നെ പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധക്കാരെ നേരിടുകയാണ് സർക്കാരെന്നും അദ്ദേഹം കോഴിക്കോട്ട്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. ഗുജറാത്ത് മോഡൽ പഠിക്കാനുള്ള സർക്കാറിന്‍റെ തീരുമാനം വൈകിവന്ന വിവേകമാണ്. എ.പി. അബ്ദുള്ളക്കുട്ടിയോട് സി.പി.എം മാപ്പുപറയണം. പാർട്ടി കോൺഗ്രസ് കഴിഞ്ഞപ്പോൾ സി.പി.എമ്മിന് നേരം വെളുത്തെന്നാണ് തോന്നുന്നത്. ഗുജറാത്ത് മോഡൽ നടപ്പാക്കുമ്പോഴെങ്കിലും അഴിമതി ഒഴിവാക്കാൻ സർക്കാർ തയാറാകണം. ഇന്ധനനികുതി കുറയ്ക്കാതെ ധനമന്ത്രി ബാലഗോപാൽ ജനങ്ങളെ പരിഹസിക്കുകയാണ്. ആകെ നികുതിയുടെ 42 ശതമാനവും ഈടാക്കുന്ന കേരളം ഇന്ധന നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകണം. എയിംസിന് സ്ഥലം കണ്ടുപിടിക്കേണ്ടത് സംസ്ഥാന സർക്കാറാണ്. എവിടെ സ്ഥലം നൽകിയാലും കേന്ദ്രം അവിടെ എയിംസ് സ്ഥാപിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.