ആത്മീയ തട്ടിപ്പുകാരെ നിയന്ത്രിക്കണം -കേരള ജംഇയ്യതുൽ ഉലമ

കോഴിക്കോട്​: ആത്മീയതയുടെയും പ്രവാചക പാരമ്പര്യത്തിന്റെയും പേര് പറഞ്ഞു ചൂഷണം നടത്തുന്നവരെ നിയന്ത്രിക്കാൻ മത സംഘടനകളും പണ്ഡിതന്മാരും തയാറാവണമെന്ന് കേരള ജംഇയ്യതുൽ ഉലമ ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് ആരംഭിച്ച ഓൺലൈൻ ആത്മീയ തട്ടിപ്പുകൾ അതിന്റെ എല്ലാ സീമകളും ഭേദിച്ച് വ്യാപകമാവുകയാണ്. തട്ടിപ്പ് വീരന്മാരും ക്രിമിനൽ പശ്ചാത്തലമുള്ളവരും ആത്മീയ നേതാക്കളായി പ്രത്യക്ഷപ്പെട്ട് സമൂഹത്തെ വഞ്ചിക്കുകയാണ്. ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്നതിനു പകരം ഈ ഇത്തിക്കണ്ണികളെ തുറന്നുകാട്ടാൻ പണ്ഡിതന്മാർ മുന്നോട്ടു വരണമെന്നും പ്രസിഡന്റ്‌ എം. മുഹമ്മദ്‌ മദനി, സെക്രട്ടറി ഹനീഫ് കായക്കൊടി എന്നിവർ പ്രസ്​​താവനയിൽ ആവശ്യപ്പെട്ടു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.