ബസിനടിയിൽ പെട്ട്​ സ്കൂട്ടർ യാത്രികൻ ദാരുണമായി മരിച്ചു

ബസിനടിയിൽപെട്ട്​ സ്കൂട്ടർ യാത്രികൻ മരിച്ചു കോഴിക്കോട്​: കല്ലായിയിൽ സ്വകാര്യബസിനടിയിൽ പെട്ട്​ സ്കൂട്ടർ യാത്രികൻ മരിച്ചു. പയ്യാനക്കൽ കുറ്റിക്കാട്​നിലം പറമ്പ്​ പി. റഷീദ്​ (45) ആണ്​ മരിച്ചത്​. കല്ലായി പാലത്തിനും പ്രീമിയർ സ്‌റ്റോപ്പിനും ഇടയിൽ വ്യാഴാഴ്ച രാവിലെ 11നാണ്‌ അപകടം. നഗരത്തിൽനിന്ന് വീട്ടിലേക്ക് വരുകയായിരുന്ന റഷീദിന്റെ സ്കൂട്ടറിൽ ഉരസിയാണ്​ ബസ്​ മറികടന്നത്. ഇതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടർ റോഡരികിലേക്ക് മറിഞ്ഞു. തെറിച്ചു വീണ റഷീദിന്‍റെ തലയിലൂടെ ബസിന്‍റെ പിൻ ചക്രം കയറി തൽക്ഷണം മരിച്ചു. ഷാർജയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം നോമ്പ് അവധിയിലാണ് നാട്ടിലെത്തിയത്. ചെറിയ പെരുന്നാൾ കഴിഞ്ഞ് തിരിച്ചു പോകാൻ ഒരുങ്ങിയതായിരുന്നു. അബൂബക്കർ- നബീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹുസ്ബിദ. മക്കൾ: ആയിശ റിഫ, റിനൂഫ്ഷാൻ, റിസ് വ ജന്ന, റോഷൻ അഷ്താജ്. സഹോദരങ്ങൾ: ജാഫർ, ഫിറോസ് , ഹാരിസ്, ഖബറടക്കം വെള്ളിയാഴ്‌ച ഉച്ചക്ക് 2.30ന് മത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ. rashed (1) റഷീദ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.