കോഴിക്കോട്: കേരള പൊലീസ് അസോസിയേഷൻ സിറ്റി ജില്ല സമ്മേളനത്തിന്‍റെ ഭാഗമായി നഗരത്തിൽ ലഹരിവിരുദ്ധ സൈക്കിൾ റാലി നടത്തി. 40 പൊലീസ് ഉദ്യോഗസ്ഥർ റാലിയിൽ പങ്കെടുത്തു. പൊലീസ് കൺട്രോൾ റൂം പരിസരത്തുനിന്നാരംഭിച്ച റാലി മന്ത്രി ജെ. ചിഞ്ചുറാണി ഫ്ലാഗ്ഓഫ് ചെയ്തു. സിറ്റി പൊലീസ് മേധാവി എ. അക്ബർ, ഡെപ്യൂട്ടി പൊലീസ് കമീഷണർ ആമോസ് മാമൻ, കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി ശശികുമാർ, കേരള പൊലീസ് അസോസിയേഷൻ ജില്ല സെക്രട്ടറി വി.പി. പവിത്രൻ, പി.ആർ. രഗീഷ്, ഇ. രജീഷ്, കെ. ബിനുരാജ് എന്നിവർ സംസാരിച്ചു. റാലി മാനാഞ്ചിറ, മൊഫ്യൂസിൽ ബസ് സ്റ്റാൻഡ്, നടക്കാവ്, ബീച്ച്, പാളയം എന്നിവ ചുറ്റി കസബ പൊലീസ് സ്റ്റേഷനിൽ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.