പേ​രാ​മ്പ്ര സി.​കെ.​ജി കോ​ള​ജി​ൽ ഫാ​ത്തി​മ ത​ഹി​ലി​യ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു

പേ​രാ​മ്പ്ര: പ​രി​ച​യ സ​മ്പ​ന്ന​ത​യും യു​വ​ത്വ​വും ത​മ്മി​ൽ മാ​റ്റു​ര​ക്കു​ന്ന പേ​രാ​മ്പ്ര​യി​ൽ വേ​ന​ൽ ചൂ​ടി​നെ വെ​ല്ലു​ന്ന പോ​രാ​ട്ട ചൂ​ട്. ഹാ​ട്രി​ക് വി​ജ​യം തേ​ടി​യി​റ​ങ്ങു​ന്ന എ​ൽ.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​നും ക​ന്നി ജ​യ​ത്തി​നി​റ​ങ്ങു​ന്ന മു​സ് ലിം ​ലീ​ഗി​ന്റെ യു​വ​ര​ക്തം ഫാ​ത്തി​മ ത​ഹി​ലി​യ​യും മ​ണ്ഡ​ലം ഇ​ള​ക്കി മ​റി​ക്കു​ക​യാ​ണ്. ടി.​പി. രാ​മ​കൃ​ഷ്ണ​ൻ പേ​രാ​മ്പ്ര സി.​കെ.​ജി. ഗ​വ. കോ​ള​ജ് സ​ന്ദ​ർ​ശി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​മാ​യും ജീ​വ​ന​ക്കാ​രു​മാ​യും സൗ​ഹൃ​ദം പ​ങ്കി​ട്ടു. മ​ണ്ഡ​ല​ത്തി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ സി.​കെ.​ജി ഗ​വ. കോ​ള​ജി​ന്‍റെ വി​ക​സ​ന​ത്തി​ൽ എ​ൽ.​ഡി.​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ​ങ്ക് നി​സ്തു​ല​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പേ​രാ​മ്പ്ര സി.​കെ.​ജി കോ​ള​ജി​ൽ ടി.​പി​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണം

2016ൽ ​ടി.​പി. രാ​മ​കൃ​ഷ്ണ​ൻ മ​ന്ത്രി​യും തു​ട​ർ​ന്ന് എം.​എ​ൽ.​എ​യു​മാ​യ​തോ​ടെ​യാ​ണ് കോ​ള​ജി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് ആ​രം​ഭി​ച്ച​തെ​ന്നും എ​ൽ.​ഡി.​എ​ഫ് 15 കോ​ടി രൂ​പ ചെ​ല​വി​ൽ പു​തി​യ അ​ക്കാ​ദ​മി​ക് ബ്ലോ​ക്ക്, ലൈ​ബ്ര​റി, ലേ​ഡീ​സ് ഹോ​സ്റ്റ​ൽ, ചു​റ്റു​മ​തി​ൽ പു​തി​യ കാ​ന്‍റീ​ൻ എ​ന്നി​വ നി​ർ​മി​ച്ചു. എ​സ്.​എ​ഫ്.​ഐ യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ എം. ​ആ​ദി​ഷ്, പി.​എ​സ്. നി​ഹ​ൽ, യു.​യു.​സി​മാ​രാ​യ അ​ഭി​ഷേ​ക്, വോ​ൺ, കോ​ള​ജ് യൂ​നി​ൻ ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​ന​ന്ദ എ​ന്നി​വ​ർ ടി.​പി​യെ സ്വീ​ക​രി​ച്ചു.

വി​ക​സ​ന കാ​ര്യ​ത്തി​ൽ 50 വ​ർ​ഷം പി​ന്നി​ലു​ള്ള പേ​രാ​മ്പ്ര മ​ണ്ഡ​ല​ത്തെ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​ക്കാ​ൻ യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ അ​ധി​കാ​ര​ത്തി​ലേ​റ​ണ​മെ​ന്ന് പേ​രാ​മ്പ്ര മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഫാ​ത്തി​മ ത​ഹി​ലി​യപ​റ​ഞ്ഞു.

ചെ​മ്പ്ര ഡാ​ഫോ​ഡി​ൽ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ത​ല യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു ത​ഹ് ലി​യ. ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. രാ​ഗേ​ഷ് ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ർ​ജ് മു​ക്ക​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​വ​ള ഹ​മീ​ദ്, മി​നി വ​ട്ട​ക്ക​ണ്ടി, മോ​ളി തോ​മ​സ്, ലി​ജി ഷി​ജു, കെ.​എ. ജോ​സ് കു​ട്ടി, രാ​ജീ​വ് തോ​മ​സ്, മൂ​സ കോ​ത്ത​മ്പ്ര, പി.​ജെ. തോ​മ​സ്, രാ​ജ​ൻ വ​ർ​ക്കി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

പി​ന്നീ​ട് ത​ഹി​ലി​യ മു​തു​കാ​ട്ടി​ലെ പേ​രാ​മ്പ്ര എ​സ്റ്റേ​റ്റ് സ​ന്ദ​ർ​ശി​ച്ച് തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​വ​ദി​ച്ചു. പേ​രാ​മ്പ്ര സി.​കെ.​ജി.​എം ഗ​വ. കോ​ള​ജി​ലും ഫാ​ത്തി​മ ത​ഹി​ലി​യ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

Tags:    
News Summary - Assembly elections; Perambra is melting in the heat of the battle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.