ക​ട​ന്ത​റ​പ്പു​ഴ​യി​ൽ വി​ദ്യാ​ർ​ഥി അ​പ​ക​ട​ത്തി​ൽ പെ​ട്ട​താ​യി പ​റ​യു​ന്ന വെ​ള്ള​ച്ചാ​ട്ട​വും കു​ഴി​യും

അ​വ​സാ​ന പ​രീ​ക്ഷ​ക്ക്​ നി​ൽ​ക്കാ​തെ ഷാ​ഹു​ൽ രാജ് യാ​ത്ര​യാ​യി

കു​റ്റ്യാ​ടി: വേ​ളം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കു​ൾ പ്ല​സ്​​ടു കൊ​മ​ഴേ്​​സ്​ വി​ദ്യാ​ർ​ഥി വ​ട​യം പ​ന്നി​വ​ൽ കു​റ്റി​ക്കാ​ട്ടി​ൽ ഷാ​ഹു​ൽ രാജ് യാ​ത്ര​യാ​യ​ത്​ അ​വ​സാ​ന പ​രീ​ക്ഷ​യെ​ഴു​താ​ൻ നി​ൽ​ക്കാ​ത. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ പ​രീ​ക്ഷ ക​ഴി​ഞ്ഞ്​ സ്കൂ​ളി​ലെ ആ​റ്​ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ പ​ശു​ക്ക​ട​വി​ന​ടു​ത്ത എ​ക്ക​ൽ പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ പു​ഴ​യി​ലെ കു​ഴി​യി​ൽ താ​ഴ്​​ന്ന് ​പോ​കു​ക​യാ​യി​രു​ന്നു. ഒ​രു പ​രീ​ക്ഷ​യെ ഇ​നി ബാ​ക്കി​യു​ള്ളൂ. 2016ൽ ​ഈ പു​ഴ​യി​ൽ സ​മീ​പ പ്ര​ദേ​ശ​തു​കാ​രാ​യ ആ​റ്​ യു​വാ​ക്ക​ൾ ഒ​ഴു​ക്കി​ൽ പെ​ട്ട്​ മ​രി​ച്ചി​രു​ന്നു. വേ​ന​ൽ കാ​ര​ണം പു​ഴ​യി​ൽ ഇ​പ്പോ​ൾ കു​റ​ഞ്ഞ വെ​ള​ള​മേ​യു​ള്ളൂ. എ​ന്നാ​ൽ, പു​റ​ത്തു​നി​ന്നു വ​രു​ന്ന​വ​ർ​ക്ക്​ അ​റി​വു​ണ്ടാ​വി​ല്ലെ​ന്ന്​ നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മ​ഴ​ക്കാ​ല​ത്ത്​ വ​ൻ വെ​ള്ള​ച്ചാ​ട്ട​മു​ള്ള​തി​നാ​ൽ പ​ല സ്ഥ​ല​ത്തും കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ടാ​വും. കൂ​ടാ​തെ വ​ന​ത്തി​നു​ള്ളി​ൽ മ​ഴ​പെ​യ്താ​ൻ പൊ​ടു​ന്ന​വ​നെ പു​ഴ​യി​ൽ വെ​ള്ളം പൊ​ങ്ങു​ക​യും ചെ​യ്യും. മു​മ്പ്​ ആ​റു പേ​ർ മ​രി​ക്കാ​നു​ണ്ടാ​യ കാ​ര​ണം അ​താ​ണെ​ന്നും പ​റ​ഞ്ഞു. അ​പ​ക​ട വി​വി​രം ല​ഭി​ച്ച്​ ജീ​വ​ൻ​ര​ക്ഷാ പ്ര​വ​ർ​ത്ത​ക​ർ കു​തി​ച്ചെ​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹം പു​ഴ​യി​ൽ നി​ന്ന​ന്നെ​ടു​ത്ത്​ കൃ​ത്രി​മ ശ്വാ​സം ന​ൽ​കി ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കു​തി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. അ​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു.

News Summary - Shahul Raj went on a journey without appearing for the final exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.