ടി.പി. രാ​മ​കൃ​ഷ്ണ​ൻ കൂ​ത്താ​ളി​യി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു  

വി​ക​സ​ന തു​ട​ർ​ച്ച​ക്ക് പി​ന്തു​ണ തേ​ടി ടി.​പി;മാ​റ്റ​ത്തി​ന് വോ​ട്ടു തേ​ടി ത​ഹ് ലി​യ

പേ​രാ​മ്പ്ര: തു​ട​ർ​വി​ക​സ​നം സാ​ധ്യ​മാ​ക്കാ​ൻ ജ​ന​പി​ന്തു​ണ തേ​ടി പേ​രാ​മ്പ്ര​യി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. എ​ന്നാ​ൽ, മാ​റ്റ​ത്തി​ന് വോ​ട്ടു തേ​ടി യു.​ഡി.​എ​ഫി​ന്‍റെ യു​വ ര​ക്തം ഫാ​ത്തി​മ ത​ഹ് ലി​യ​യും വോ​ട്ടു​തേ​ടി മ​ണ്ഡ​ല​ത്തി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ്. ടി.​പി​യു​ടെ വ്യാ​ഴാ​ഴ്ച​ത്തെ പ​ര്യ​ട​നം പ​ര​മ്പ​രാ​ഗ​ത കൈ​ത്ത​റി ഗ്രാ​മ​മാ​യ കൂ​ത്താ​ളി​യി​ൽ നി​ന്നാ​ണ് ആ​രം​ഭി​ച്ച​ത്. സി.​പി.​ഐ നേ​താ​വ് ആ​ർ. ശ​ശി മ​ണ്ഡ​ലം പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം. ഗോ​വി​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഖ്യാ​പ​നം ന​ട​ത്തി ജ​ന​ങ്ങ​ളെ പ​റ്റി​ക്കു​ന്ന മു​ന്ന​ണി​യ​ല്ല എ​ൽ.​ഡി.​എ​ഫ് എ​ന്നും പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ന​ട​പ്പാ​ക്കാ​നു​ള്ള മു​ന്ന​ണി​യാ​ണെ​ന്നും മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ക്ക​മി​ട്ട് നി​ര​ത്തി ടി.​പി പ​റ​ഞ്ഞു. വി​ക​സ​ന​ത്തി​ന് തു​ട​ർ​ച്ച​ക്കാ​യി എ​ൽ.​ഡി.​എ​ഫ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്ത​ണം. 600 രൂ​പ​യു​ണ്ടാ​യി​രു​ന്ന ക്ഷേ​മ പെ​ൻ​ഷ​ൻ 18 മാ​സ കു​ടി​ശ്ശി​ക​യാ​ക്കി​യ യു.​ഡി.​എ​ഫി​ന്‍റെ പു​തി​യ വാ​ഗ്ദാ ​ന​ങ്ങ​ൾ ജ​നം വി​ശ്വ​സി​ക്കി​ല്ലെ​ന്നും ടി.​പി പ​റ​ഞ്ഞു. പേ​രാ​മ്പ്ര മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ: ഫാ​ത്തി​മ ത​ഹ് ലി​യ പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്തി​ലെ ചേ​ർ​മ​ല സാം​ബ​വ ഉ​ന്ന​തി സ​ന്ദ​ർ​ശി​ച്ചു. ഉ​ന്ന​തി​യി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​മു​ൾ​പെ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ ത​ഹ് ലി​യ അ​വ​രോ​ട് ചോ​ദി​ച്ച​റി​ഞ്ഞു. ആ​ർ.​കെ. മു​നീ​ർ, അ​ർ​ജു​ൻ ക​റ്റ​യാ​ട്ട്, രാ​ധ അ​രീ​പ്പോ​യി​ൽ, ടി.​പി. മു​ഹ​മ്മ​ദ്, ഇ. ​ഷാ​ഹി, കെ.​പി. റ​സാ​ഖ്, ക​ക്കി​ന ക​ണ്ടി മൊ​യ്തി, ആ​ർ.​കെ. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സ്ഥാ​നാ​ർ​ഥി​യെ അ​നു​ഗ​മി​ച്ചു. ഐ​ക്യ ട്രേ​ഡ് യൂ​ണി​യ​ൻ (യു.​ഡി.​ടി.​എ​ഫ്) പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ക​ൺ​വെ​ൻ​ഷ​ൻ ടി. ​ടി. ഇ​സ്മ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ജു പൊ​ൻ​പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​എ​ൻ.​ടി.​യു.​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ്‌ എ​ടാ​ണി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

 ഫാ​ത്തി​മ ത​ഹ് ലി​യ പേ​രാ​മ്പ്ര ചേ​ർ​മ​ല ഉ​ന്ന​തി സ​ന്ദ​ർ​ശി​ക്കു​ന്നു


 

Tags:    
News Summary - TP seeks support for continued development; Tahlia seeks votes for change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.