മുഖ്യമന്ത്രിക്ക് കത്തയച്ച്​ പ്രതിഷേധം

കോഴിക്കോട്: സർക്കാറിന്റെ മദ്യനയത്തിനെതിരെ ലഹരിനിർമാർജന സമിതി നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് സൗത്ത് മണ്ഡലം കമ്മിറ്റി മാനാഞ്ചിറ ഹെഡ് പോസ്റ്റ് ഓഫിസ്​ വഴി കത്തുകളയച്ചു. ജില്ല മുസ്​ലിം ലീഗ് ഓർഗനൈസിങ് സെക്രട്ടറി എൻ.സി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. കെ.കെ. കോയ അധ്യക്ഷത വഹിച്ചു. റുബീന, റാഹില, മുസ്തഫ, ഷാഹുൽഹമീദ്, സുഹറാബി, ജയഭാരതി എന്നിവർ സംസാരിച്ചു. അബ്ദുൽഹമീദ് സ്വാഗതവും സാബിറ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.