കുന്ദമംഗലം: മസ്ജിദുകളിൽ സമൂഹ നോമ്പുതുറകൾ സജീവമായി. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും ഒഴിവാക്കിയതോടെ ഗ്രാമ പ്രദേശങ്ങളിലെ പള്ളികളിൽ നോമ്പുതുറകൾ പഴയതുപോലെ സജീവമായി. യാത്രക്കാരെയും ജോലിക്കാരെയും ഉദ്ദേശിച്ചാണ് എല്ലാ ദിവസവും പള്ളികളിൽ നോമ്പുതുറകൾ സംഘടിപ്പിക്കുന്നത്. വിപുലമായ സജ്ജീകരണങ്ങളാണ് പള്ളികളിൽ. ഇതിനായി സന്നദ്ധ പ്രവർത്തകരും മഹല്ല് ഭാരവാഹികളും കൂട്ടായ്മയോടെ പ്രവർത്തിക്കുകയാണ്. ഇഫ്താറിനുള്ള കടികളായ സമൂസ, ചട്ടിപ്പത്തിരി, കട്‍ലറ്റ്, ഉന്നക്കായ തുടങ്ങി തരിക്കഞ്ഞിയും പാനീയങ്ങളുമെല്ലാം ഉണ്ടാകും. 30 ദിവസവും സജീവമായ നോമ്പുതുറയുള്ളത് യാത്രക്കാർക്കും തൊഴിലാളികൾക്കും ആശ്വാസകരമാണ്. കുന്ദമംഗലത്തും പരിസരപ്രദേശങ്ങളിലുമുള്ള പള്ളികളിൽ നോമ്പുതുറ സജീവമാണ്. കുന്ദമംഗലം അങ്ങാടിയിലെ മസ്ജിദുൽ ഇഹ്സാനിൽ എല്ലാ ദിവസവും സജീവമായ നോമ്പുതുറയിൽ നിരവധി യാത്രക്കാരും തൊഴിലാളികളും നാട്ടുകാരുമെല്ലാം പങ്കെടുക്കുന്നു. ദിവസവും ഇവിടെ നൂറിലേറെ പേർ നോമ്പുതുറക്കാൻ എത്തുന്നുണ്ട്. ഒരുപാട് പേരെ ഒരുമിച്ച് നോമ്പ് തുറപ്പിക്കാമെന്നതിനാൽ ഇതുമായി സഹകരിക്കാൻ നിരവധി ആളുകളുണ്ട്. ഉദാരമതികളുടെയും മറ്റും സംഭാവനകൊണ്ടാണ് ദിവസവും വിഭവസമൃദ്ധമായ നോമ്പുതുറ സംഘടിപ്പിക്കുന്നത്. എൻ. ജാബിർ, പി.പി. മജീദ്, സി. അബ്ദുറഹ്മാൻ, എൻ. സഫീർ, കെ.എം. കോയ, പി.പി. റിഷാദ്, കെ.സി. സുബൈർ, സുലൈമാൻ, കെ.സി. റസാഖ് തുടങ്ങിയവർ ദിവസവും നോമ്പുതുറക്ക് നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.