പുത്തൂർമഠം: പുണ്യം പൂങ്കാവനം ഒരുക്കിയ സമൂഹ നോമ്പുതുറയിൽ ഐ.ജി പി. വിജയൻ മുഖ്യപ്രഭാഷണം നടത്തി. ശബരിമല മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട് പൊലീസ് ഐ.ജി പി. വിജയൻ നേതൃത്വം നൽകിയ സന്നദ്ധ സംഘം പുത്തൂർമഠം കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് സമൂഹ തുറയൊരുക്കിയത്. റമദാൻ ആദ്യ ദിനം മുതൽ യാത്രക്കാരായ വിശ്വാസികൾക്ക് പുത്തൂർമഠം അങ്ങാടി കേന്ദ്രീകരിച്ച് നോമ്പുതുറ വിഭവങ്ങൾ വിതരണം ചെയ്യുന്നുണ്ട്. ഷാജി പുത്തലത്ത്, അസി. കമീഷണർ എ. ഉമേഷ്, പുത്തൂർമഠം ചന്ദ്രൻ, തേജസ് പെരുമണ്ണ, കെ.പി. സക്കീന, പി.കെ. പ്രേംനാഥ്, ഗൗരിശങ്കർ, വി.പി. മുഹമ്മദ്, സയ്യിദ് അലവി ജീലാനി, ജബ്ബാർ, സുനിൽകുമാർ പുത്തൂർമഠം, കെ.പി. നാരായണൻ എന്നിവർ സംസാരിച്ചു. കെ.ഇ. ഷാഹുൽ ഹമീദ് സ്വാഗതവും മുരളി ചെറുകയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.