ഗാനപ്രഭ പുരസ്കാര മത്സരം

കൊയിലാണ്ടി: മലബാർ സുകുമാരൻ ഭാഗവതർ അനുസ്മരണത്തോടനുബന്ധിച്ച് നടത്തും. 20 മിനിറ്റാണ് ആലാപന സമയം. കീർത്തനം, രാഗാലാപനം, നിരവൽ, മനോധർമസ്വരം എന്നിവ 20 മിനിറ്റിൽ ഉൾച്ചേരണം. പാടുന്ന രാഗവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉണ്ടാകും. പങ്കെടുക്കുന്നവർ തിങ്കളാഴ്ച വൈകീട്ട് അഞ്ചിനു മുമ്പ് കലാലയത്തിൽ പേര് നൽകണം. 15 നും 30 നും ഇടയിൽ പ്രായമുള്ള സംഗീത വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും കൺവീനർ, ഗുരുസ്മരണ, പൂക്കാട് കലാലയം, ചേമഞ്ചേരി. ഫോൺ: 0496-2687888, 9446068788, 9895421009.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT