പേരാമ്പ്ര: കല്ലോട് പ്രവർത്തിക്കുന്ന പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയെ സർക്കാർ അവഗണിക്കുന്നതായി ആരോപിച്ച് മുസ്‌ലിം യൂത്ത് ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. സ്‌പെഷലിസ്റ്റ് ഡോക്ടർമാരോ അനുബന്ധ ജീവനക്കാരോ ആവശ്യത്തിന് ഇവിടെയില്ല. പ്രധാന വകുപ്പിൽപോലും ഒരു ഡോക്ടർ മാത്രമാണുള്ളത്. ഒരു ദിവസം ഡോക്ടർ ലീവായാൽപിന്നെ അന്ന് രോഗികൾ മടങ്ങേണ്ടിവരും. പ്രസവ ചികിത്സ വിഭാഗം വേണ്ടവിധം പ്രവർത്തിക്കുന്നില്ല. സർജറി, അനസ്തേഷ്യ, പീഡിയാട്രീഷൻ, ഓർത്തോ, മെഡിസിൻ, എമർജൻസി കെയർ തുടങ്ങിയ വകുപ്പുകളിലെല്ലാം മിനിമം രണ്ടു ഡോക്ടർമാരെയും ആവശ്യത്തിന് നഴ്സുമാരെയും സ്ഥിര നിയമനം നടത്തണം. എങ്കിൽ ഒരു പരിധി വരെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഭരിക്കുന്നവർ അതിന് താൽപര്യം കാണിക്കുന്നില്ലെന്ന് യൂത്ത് ലീഗ് ചൂണ്ടിക്കാട്ടുന്നു. വൈകീട്ട് നാലു മണി കഴിഞ്ഞാൽ ഫാർമസിയിൽ ആളുണ്ടാവില്ല. അത്യാഹിത വിഭാഗത്തിൽ വരുന്ന രോഗികൾ പുറത്തെ സ്വകാര്യ ഫാർമസികളെ ആശ്രയിക്കണം. ആശുപത്രിക്ക് ആധുനിക സൗകര്യങ്ങളോടെ പുതിയ ഒരു കെട്ടിടം പണിയാൻ കിഫ്ബിയിൽനിന്ന് 77 കോടി രൂപ അനുവദിക്കുകയും 2019 മേയിൽ സാങ്കേതികാനുമതി ലഭിച്ചെന്നുമാണ് വിവരം. പിന്നീട് മൂന്നു വർഷമായിട്ടും ഭരണാനുമതി നേടിയെടുക്കാൻ കഴിഞ്ഞില്ലെന്ന് യൂത്ത് ലീഗ് ആരോപിക്കുന്നു. താലൂക്ക് ആശുപത്രിയോടുള്ള അവഗണനക്കെതിരെ തിങ്കളാഴ്ച ആശുപത്രിക്കു മുന്നിൽ ധർണ നടത്തുമെന്ന് യൂത്ത് ലീഗ് നിയോജക മണ്ഡലം ഭാരവാഹികളായ പി.സി. മുഹമ്മദ് സിറാജ്, ശിഹാബ് കന്നാട്ടി എന്നിവർ അറിയിച്ചു. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.