ബാലുശ്ശേരി, കണ്ണാടിപ്പൊയിൽ മേഖലയിൽ വ്യാജമദ്യവിൽപന തകൃതി

ബാലുശ്ശേരി: ബാലുശ്ശേരി, കണ്ണാടിപ്പൊയിൽ മേഖലകളിൽ വ്യാജ ചാരായ വിൽപന തകൃതി. നീണ്ട ഇടവേളക്കുശേഷമാണ് കണ്ണാടിപ്പൊയിൽ മേഖലയിൽ വ്യാജചാരായ സംഘം സജീവമായത്. കഴിഞ്ഞദിവസം താമരശ്ശേരി എക്സൈസ് സംഘം ഈ മേഖലയിൽ നടത്തിയ പരിശോധനയിൽ ആളൊഴിഞ്ഞ പറമ്പിൽനിന്ന് 20 ലിറ്റർ ചാരായം പിടികൂടിയിരുന്നു. നേരത്തേ വൻതോതിൽ വാഷും വാറ്റുപകരണങ്ങളും പിടികൂടിയിരുന്നു. വിഷു, പെരുന്നാൾ ആഘോഷങ്ങളുടെ മറവിൽ വ്യാജ ചാരായ സംഘം കുറുമ്പൊയിൽ, കിനാലൂർ ഭാഗങ്ങളിൽ തമ്പടിച്ചാണ് ചാരായ നിർമാണം നടത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. മദ്യവിൽപനക്കിടെ ബാലുശ്ശേരി മണ്ണാംപൊയിൽ അരീപ്ര മുക്കിൽ വെച്ച് മണ്ണാംപൊയിൽ കുന്നക്കമ്പലത്ത് ബൈജുവിനെ (39) കഴിഞ്ഞ ദിവസം ബാലുശ്ശേരി എസ്.ഐ റഫീഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. സ്കൂട്ടറിൽ വെച്ച് മദ്യം വിൽക്കുന്ന പ്രതിയുടെ കൈയിൽനിന്ന് നാലര ലിറ്റർ വിദേശമദ്യമാണ് പിടിച്ചെടുത്തത്. ബാലുശ്ശേരി പ്രദേശത്ത് സ്ഥിരമായി വിദേശ മദ്യവും വ്യാജചാരായവും വിൽക്കുന്ന പ്രതി ദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. എസ്.ഐ റഫീഖിനോടൊപ്പം എ.എസ്.ഐ നൗഷാദ്, എം.എസ്.പി പി.സി. ആനന്ദ് എന്നിവരുമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT