മേപ്പയൂർ: മുസ്‍ലിം ലീഗ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃസംഗമവും 'എന്റെ പാർട്ടിക്ക് എന്റെ ഹദിയ' ഫണ്ട് ഉദ്ഘാടനവും നടത്തി. കെ.പി. ഇബ്രാഹിമിൽനിന്ന് ഫണ്ട് ഏറ്റുവാങ്ങി മണ്ഡലം പ്രസിഡന്റ് ആർ.കെ. മുനീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‍ലിം ലീഗ് പ്രസിഡന്റ് എം.കെ. അബ്ദുറഹിമാൻ അധ്യക്ഷനായി. മണ്ഡലം ജന. സെക്രട്ടറി ടി.കെ.എ. ലത്തീഫ്, വൈസ് പ്രസിഡന്റ് മുനീർ കുളങ്ങര, പഞ്ചായത്ത് വൈസ് പ്രസിഡൻറുമാരായ കെ.എം. കുഞ്ഞമ്മദ് മദനി, കെ.എം.എ. അസീസ്, സെക്രട്ടറി ഇസ്മായിൽ കീഴ്പ്പോട്ട്, എം.എസ്.എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എം.കെ. ഫസലുറഹ്മാൻ, കെ.കെ. മൊയ്തീൻ, പി.പി.സി. മൊയ്തി, മുജീബ് കോമത്ത്, പി.കെ. അബ്ദുള്ള, ടി.കെ. അബ്ദുറഹിമാൻ, കെ.കെ. അബ്ദുൽ ജലീൽ, പി.ടി. അബ്ദുള്ള, ഫൈസൽ ചാവട്ട്, ടി.എൻ. അമ്മദ്, പി. അസൈനാർ, വടക്കുമ്പാട്ട് ഇബ്രാഹിം എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി എം.എം. അഷറഫ് സ്വാഗതവും കെ.പി. കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു. പടം 1: മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഫണ്ട് സമാഹരണത്തിന്റെ മേപ്പയൂർ പഞ്ചായത്തുതല ഉദ്ഘാടനം കെ.പി. ഇബ്രാഹിമിൽനിന്ന് തുക ഏറ്റുവാങ്ങി ആർ.കെ. മുനീർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.