കുറ്റ്യാടി: ദേവർകോവിലിലെ പൂക്കാട് ക്ഷീരോൽപാദക സഹകരണ സംഘത്തിൽനിന്ന് ഞായറാഴ്ച പാലളക്കുന്ന കർഷകർക്ക് ഗുണനിലവാരവും വിലയും രേഖപ്പെടുത്തി ബില്ലുകൾ നൽകി. ദിനേന ബിൽ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ശനിയാഴ്ച ക്ഷീരകർഷകനായ കെ.പി. നാസർ പ്രതിഷേധിച്ചിരുന്നു. മിൽമയുടെ കോഴിക്കോട് ഹെഡ് ഓഫിസിലെ ഉദ്യോഗസ്ഥൻ മെഷീനുമായി എത്തി പാൽ പരിശോധിച്ചാണ് ബിൽ നൽകിയത്. സമരം ചെയ്ത കെ.പി. നാസറിനും ബിൽ ലഭിച്ചു. തിങ്കളാഴ്ചയും മിൽമ ഉദ്യോഗസ്ഥൻ വരുമെന്ന് സംഘം പ്രസിഡൻറ് എം. അമ്മദ് അറിയിച്ചു. Photo: ശനിയാഴ്ച സമരം ചെയ്ത ക്ഷീരകർഷകൻ കെ.പി. നാസറിന് ലഭിച്ച ബിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.