പട്ടിക്കാട്: പീച്ചി വലതു കര കനാലിൽ കല്ലിടുക്കിൽ അഞ്ചു മാസമായ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാതക്കു സമീപം കനാൽ കടന്നുപോകുന്ന ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് കളിക്കുകയായിരുന്ന കുട്ടികൾ പാവയാണെന്ന് കരുതി എടുക്കാൻ ശ്രമിക്കുന്നതിനിടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞ് വീട്ടുകാരെ അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. ലിംഗനിർണയം നടത്താൻ കഴിയാത്ത നിലയിലാണ്. ശനിയാഴ്ച വരെ കനാലിലൂടെ വെള്ളം തുറന്നുവിട്ടിരുന്നു. മൃതദേഹം ഒഴുകിവന്നതാണോ ജലമൊഴുക്ക് നിലച്ചതിനു ശേഷം ആരെങ്കിലും ഉപേക്ഷിച്ചതാണോ എന്ന കാര്യത്തിൽ വിദഗ്ധ അന്വേഷണം തുടരുകയാണ്. പീച്ചി എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ പൊലീസ് നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.