കൊച്ചി: സി.പി.എം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് നടന്ന സെമിനാറിൽ പങ്കെടുത്തതിൽ എ.ഐ.സി.സിക്ക് വിശദീകരണം നൽകി കെ.വി. തോമസ്. പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റ് കാണുന്നില്ലെന്ന നിലപാടിൽ ഉറച്ചുനിന്നാണ് മറുപടിയെന്നാണ് സൂചന. എ.ഐ.സി.സിക്ക് മുന്നിൽ നേരിട്ട് ഹാജരായി മറുപടി നൽകാൻ അവസരം നൽകണമെന്നും അദ്ദേഹം ഇ-മെയിൽ മുഖേന നൽകിയ വിശദീകരണത്തിൽ ആവശ്യപ്പെട്ടതായി അറിയുന്നു. എ.കെ. ആന്റണി അധ്യക്ഷനായ എ.ഐ.സി.സി അച്ചടക്ക സമിതിയാണ് നോട്ടീസ് അയച്ചത്. ഇതിന് നൽകിയ മറുപടിയിലാണ് കെ.വി. തോമസ് നിലപാടിൽ ഉറച്ചുനിൽക്കുന്നത്. രേഖാമൂലം മറുപടി തിങ്കളാഴ്ച അയക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. സി.പി.എം വേദിയിൽ ആദ്യമായി പങ്കെടുക്കുന്ന കോൺഗ്രസ് നേതാവല്ല താനെന്ന് കത്തിൽ സൂചിപ്പിക്കുന്നു. ദേശീയ രാഷ്ട്രീയത്തില്‍ സി.പി.എമ്മിനെ കോണ്‍ഗ്രസ് ശത്രുവായി കാണേണ്ടതില്ലെന്നും മറുപടിയിലുണ്ടെന്നറിയുന്നു. അതിനിടെ തിങ്കളാഴ്ച നടക്കുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ യോഗത്തിലേക്ക് കെ.വി. തോമസിനെ ക്ഷണിച്ചിട്ടില്ല. കെ.വി. തോമസിന്റെ മറുപടി ലഭിച്ചശേഷം തുടർകാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നാണ് കാരണംകാണിക്കൽ നോട്ടീസ് അയച്ച സമയത്ത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.