അഭിനയ പാഠങ്ങള്‍ പകർന്ന്​ നാടക ക്യാമ്പ്​ ഇന്ന്​ അവസാനിക്കും

കോഴിക്കോട്​: ജില്ല ശിശുക്ഷേമ സമിതി അവധിക്കാല അഭിനയ പരിശീലന ക്യാമ്പ് കോവിഡ് കാലത്ത് നഷ്ടമായ ഒത്തുചേരലും കളികളും നികത്താനുള്ള അവസരമായി. ക്യാമ്പി‍ൻെറ രണ്ടാം ദിവസം അഭിനയ പരിശീലകനും സ്‌കൂള്‍ ഓഫ് ഡ്രാമ റിസര്‍ച്ച് സ്‌കോളറുമായ മണി പ്രസാദ്, തിയറ്റര്‍ അധ്യാപകന്‍ കെ.കെ. പുരുഷോത്തമന്‍ എന്നിവര്‍ അഭിനയ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അഭിനയപാഠങ്ങള്‍ വിവിധ തിയറ്റര്‍ ഗെയിംസിലൂടെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തി. പരമ്പരാഗത വിദ്യാഭ്യാസത്തില്‍ കുട്ടികള്‍ക്ക് നഷ്ടമാവുന്ന ഭാവന, സര്‍ഗാത്മകത, സഹിഷ്ണുത, ഭാഷാ നൈപുണി, സഹകരണ മനോഭാവം എന്നിവ തിയറ്റര്‍ കളികളിലൂടെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിനാണ് ക്യാമ്പ് പ്രാധാന്യം നല്‍കിയതെന്ന് ക്യാമ്പ് ഡയറക്ടര്‍ കെ.കെ. പുരുഷോത്തമന്‍ പറഞ്ഞു. വിവര്‍ത്തകനും എഴുത്തുകാരനുമായ കെ.എസ്. വെങ്കിടാചലം, ഡോ. യു. ഹേമന്ത് കുമാർ, ശിശുക്ഷേമ സമിതി സംസ്ഥാന ജോയന്റ് സെക്രട്ടറി മീര ദര്‍ശക് എന്നിവര്‍ കോഴിക്കോട് യൂത്ത് ഹോസ്റ്റലില്‍ നടക്കുന്ന ക്യാമ്പ് സന്ദര്‍ശിച്ചു. 16ന് തുടങ്ങിയ ക്യാമ്പ് തിങ്കളാഴ്ച അവസാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT