വലിയങ്ങാടി അംഗൻവാടിക്ക് പുതിയ കെട്ടിടം

കോഴിക്കോട്: വലിയങ്ങാടി വാർഡിലെ ജില്ല കോടതിക്ക് പടിഞ്ഞാറ് പുതുതായി നിർമിച്ച ഗോകുലം അംഗൻവാടി കെട്ടിടം മേയർ ഡോ. ബീന ഫിലിപ് ഉദ്​ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എസ്.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സമിതി ചെയർമാൻ പി. ദിവാകരൻ മുഖ്യാതിഥിയായി. കൗൺസിലർ കെ. മൊയ്തീൻകോയ, ബാർ അസോസിയേഷൻ പ്രസിഡന്‍റ്​ എം.എസ്. സജി, സി.ഡി.പി.ഒ രശ്മി രാമൻ എന്നിവർ സംസാരിച്ചു. വാർഡ് കൺവീനർ സി.കെ. സാജിദ് സ്വാഗതവും രജനി ടീച്ചർ നന്ദിയും പറഞ്ഞു. അംഗൻവാടി പരിസരത്ത് മുതിർന്ന പൗരൻമാർക്ക് ഇരിപ്പിടം ഏർപ്പെടുത്തി. gokulam anganavadi ഗോകുലം അംഗൻവാടി കെട്ടിടം മേയർ ഡോ. ബീന ഫിലിപ് ഉദ്​ഘാടനം ചെയ്​തപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT