അനിശ്ചിതകാല റിലേ സത്യഗ്രഹ സമരം

കോഴിക്കോട്: ശമ്പള പരിഷ്കരണ കരാർ ലംഘിച്ച്​ തൊഴിലാളികൾക്ക് വേതനം നിഷേധിക്കുന്നതിനെതിരെ കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ നടക്കുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ തുടരുന്നു. കോഴിക്കോട് റീജനൽ വർക്ക്​ഷോപ്, കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്​ സ്റ്റാൻഡ്​, താമരശ്ശേരി, തിരുവമ്പാടി, തൊട്ടിൽപ്പാലം, വടകര ഡിപ്പോകൾ എന്നിവിടങ്ങളിലാണ് സമരം നടക്കുന്നത്. കോഴിക്കോട് റീജനൽ വർക്ക്ഷോപ്പിൽ സമരം കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) ജില്ല സെക്രട്ടറി എ.സി. അനൂപ് ഉദ്​ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി സനൂപ് അമ്പാളിയാണ്​ നിരാഹാരമനുഷ്ഠിച്ചത്​. ദിൻകർകൃഷ്ണജ് അധ്യക്ഷത വഹിച്ചു. പി. അജിത്ത്കുമാർ, സി.എ. പ്രമോദ്കുമാർ, സി. നാസർ, സി.പി. സുലൈമാൻ, ടി.കെ. രമിത്ത് എന്നിവർ സംസാരിച്ചു. വിവിധ യൂനിറ്റുകളിൽ കെ.എം. രാജേന്ദ്രൻ, സി.കെ. അഷറഫ്, ബിനു മാധവൻ, വി.കെ. റിനീഷ്, ടി. സൂരജ് എന്നിവരാണ് നിരാഹാരമനുഷ്ഠിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT