കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ സ്വിഫ്റ്റ് ബസ് ഇടിച്ച് ലോ ഫ്ലോർ ബസിന്‍റെ ചില്ല് തകർന്നു. ശനിയാഴ്ച രാത്രി ഏഴോടെയാണ് അപകടം. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് സർവിസ് നടത്തുന്ന ബസാണ് അപകടമുണ്ടാക്കിയത്. സുൽത്താൻ ബത്തേരിയിൽ നിന്നാണ് ലോ ഫ്ലോർ എത്തിയത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് സർവീസ് നടത്തുന്ന സ്വിഫ്റ്റ് ബസ് ആദ്യദിനത്തിൽ തന്നെ മറ്റൊരു ബസുമായി ഉരസ്സിയിരുന്നു. കഴിഞ്ഞദിവസം താമരശ്ശേരി ചുരത്തിലും സ്വിഫ്റ്റ് ബസ് അപകടത്തിൽപെട്ടിരുന്നു. ഡ്രൈവർമാരുടെ പരിചയക്കുറവാണ് സ്വിഫ്റ്റ് ബസ് നിരന്തരം അപകടത്തിൽപെടാൻ കാരണമെന്ന് കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. സ്വിഫ്റ്റ് അപകടം ആസൂത്രിതമെന്ന് കെ. എസ്.ആർ.ടി.സി എം.ഡി ആദ്യദിവസംതന്നെ പ്രസ്താവന നടത്തിയിരുന്നു. പരിചയസമ്പന്നരായ കെ.എസ്.ആർ.ടി.സി എം.പാനൽ ജീവനക്കാരെ ഡെപ്യൂട്ടേഷനിൽ നിയോഗിക്കുന്നതിനു പകരം പുതിയ ഡ്രൈവർമാരെയാണ് സ്വിഫ്റ്റിൽ നിയോഗിച്ചിരിക്കുന്നത്. swift accident കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ സ്വിഫ്റ്റ് ബസ് ഇടിച്ച് ലോ ഫ്ലോർ ബസിന്‍റെ ചില്ല് തകർന്നനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.