സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ 800 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ. കന്നിയാത്രക്കുപോയ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽനിന്നാണ് ബംഗാൾ സ്വദേശിയായ അനോവറിനെ കഞ്ചാവുമായി പിടികൂടിയത്. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇയാൾ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രഹസ്യ സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ പരിശോധന. എക്സൈസ് ഇൻസ്പെക്ടർ എൻ.കെ. ഷാജി, പ്രിവന്റിവ് ഓഫിസർ വി.ആർ. ബാബുരാജ്, സുരേഷ് വെങ്ങാലി, സിവിൽ എക്സൈസ് ഓഫിസർമാരായ സജീവ്, ജോബിഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. THUWDG1 കഞ്ചാവുമായി മുത്തങ്ങയിൽ പിടിയിലായ അനോവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.