ബസ് തട്ടി മരിച്ചു

ബേപ്പൂർ: നടുവട്ടം ചേനോത്ത് സ്കൂളിനുസമീപം താമസിക്കുന്ന കട്ടയാട്ട് പറമ്പ് മൊയ്തീൻകോയ (74-ടാക്സി ഡ്രൈവർ, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്) ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ നടക്കാവ് വെച്ച് . ശനിയാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് നടക്കാവ് പെട്രോൾ പമ്പിൽനിന്ന് ഇന്ധനം നിറച്ച് ഇരുചക്രവാഹനത്തിൽ റോഡിലേക്ക് പ്രവേശിക്കുമ്പോൾ നരിക്കുനി ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് തട്ടിയാണ് അപകടം സംഭവിച്ചത്. ഭാര്യമാർ: ഉമ്മു, നബീസ. മക്കൾ: സുബൈദ, ഖാലിദ്, റംലത്ത്, സിദ്ദീഖ്, ഫിറോസ്, കോയ, തസ്‌ലി. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച ഖബറടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.