ട്രെയിൻ തട്ടി യുവതി മരിച്ചു

ട്രെയിൻതട്ടി യുവതി മരിച്ചു എലത്തൂർ: ട്രെയിൻതട്ടി യുവതി മരിച്ചു. കൊയിലാണ്ടി ചെറിയ മങ്ങാടത്ത് തെക്കേത്തല പറമ്പ് നിഖിത (30) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. പുതിയാപ്പക്കടുത്ത് അമ്മാവന്റെ വീട്ടിൽ രണ്ടു ദിവസം മുമ്പ് എത്തിയതായിരുന്നു. പിതാവ്: ദിനേശൻ. മാതാവ്: ജ്യോതി. സഹോദരൻ: നിബീഷ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മാളു അമ്മ ബാലുശ്ശേരി: തെക്കയിൽ മാളു അമ്മ (89) നിര്യാതയായി. പരേതനായ തച്ചമ്പത്ത് ഗോപാലൻ നായരുടെ ഭാര്യയാണ്. മകൻ: ശ്രീനിവാസക്കുറുപ്പ് (കുന്നത്തറ ടെക്സ്റ്റൈൽസ്). മരുമകൾ: നിർമല. സഹോദരങ്ങൾ: തെക്കയിൽ ദാമോദരക്കുറുപ്പ് (റിട്ട. ഹെഡ് മാസ്റ്റർ, ചീക്കിലോട് എ.യു.പി സ്കൂൾ), ദേവകിയമ്മ (കൊളക്കാട്). തങ്കം കോഴിക്കോട്: പരേതനായ ചെമ്പകശ്ശേരി ഭാസ്കരന്റെ ഭാര്യ തങ്കം (78) നിര്യാതയായി. മക്കൾ: സുധി, അനിൽ ദാസ്, സജിൽദാസ്. മരുമക്കൾ: സുമ, റീന, സിന്ധു. സഞ്ചയനം ബുധനാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.