മഴയിലും കാറ്റിലും പരക്കെ നാശനഷ്ടം

ബാലുശ്ശേരി: ശക്തമായ കാറ്റിലും വേനൽമഴയിലും ബാലുശ്ശേരി ഭാഗത്ത് വ്യാപക നാശനഷ്ടം. ശനിയാഴ്ച വൈകീട്ടോടെയാണ് ഇടിമിന്നലോടുകൂടി ശക്തമായ കാറ്റും മഴയും ഉണ്ടായത്. ബാലുശ്ശേരി ചിറക്കൽ കാവ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെ മുൻവശത്തെ റോഡരികിലെ ആൽമരം കടപുഴകി ക്ഷേത്രകവാടത്തിലെ ബോർഡ് തകർന്നു. സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി ഓവുചാൽ നിർമാണത്തിന് ആലിനു സമീപത്തുകൂടി മണ്ണെടുത്ത് കുഴി നിർമിച്ചിരുന്നു. ഇതോടെയാണ് ആൽമരം കാറ്റിൽ കടപുഴകിയത്. ബാലുശ്ശേരി എട്ടാം വാർഡിൽ തെങ്ങ്, കവുങ്ങ് എന്നിവ മുറിഞ്ഞുവീണ് നാശനഷ്ടങ്ങളുണ്ടായി. പനങ്ങാട്, വട്ടോളി ബസാർ, കിനാലൂർ, പൂവത്തുംചോല എന്നിവിടങ്ങളിൽ മരങ്ങൾ പൊട്ടിവീണ് നാശനഷ്ടങ്ങളുണ്ടായി. കൊയിലാണ്ടി- താമശ്ശേരി സംസ്ഥാന പാതയിൽ പലയിടങ്ങളിലായി വെള്ളത്തിൽ മുങ്ങിയതിനാൽ ഗതാഗത തടസ്സമുണ്ടായി. പ്രദേശത്ത് വൈദ്യുതി വിതരണം മുടങ്ങി. കോട്ടനട വയൽ, ആര്യൻകുന്നത്ത് വയൽ എന്നിവിടങ്ങളിൽ വയലിലെ പച്ചക്കറികൃഷി നശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.