കർഷകർ അപേക്ഷ സമർപ്പിക്കണം

നരിക്കുനി: പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ച കർഷകർ അപേക്ഷയോടൊപ്പം നികുതി രസീതിന്റെ കോപ്പി, പാട്ടത്തിനു കൃഷി ചെയ്യുന്നവരാണെങ്കിൽ നികുതി ശീട്ടിന്റെ കൂടെ പാട്ട ശീട്ട്, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, ആധാർ കാർഡിന്റെ കോപ്പി എന്നിവ സഹിതം തിങ്കളാഴ്ചക്കുള്ളിൽ ഓൺലൈനായി കൃഷി ഭവനിൽ അപേക്ഷിക്കണം. കൃഷി നാശം സംഭവിച്ചത് ഓൺലൈനായി ചെയ്യുന്നതിനാൽ ഒരാഴ്ചക്കുള്ളിൽ അപേക്ഷിക്കാത്തവർക്ക്‌ ആനുകൂല്യം ലഭിക്കുന്നതല്ല. കർഷകൻ ഉൾപ്പെടുന്ന കൃഷിനാശത്തിന്റെ ഫോട്ടോ ഫോണിൽ എടുത്തുവെക്കേണ്ടതാണെന്നും ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.