നടുവണ്ണൂർ: കോട്ടൂർ എ.യു.പി സ്കൂൾ പി.ടി.എ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നീന്തൽ പരിശീലനം നടത്തി. നാല്പതിലേറെ കുട്ടികളാണ് കോട്ടൂർ മാണിക്കോത്ത് താഴെ മെയിൻ കനാലിൽ പരിശീലനത്തിൽ പങ്കെടുത്തത്. എല്ലാ വർഷവും സ്കൂൾ അവധിക്കാലത്ത് പി.ടി.എയുടെ നേതൃത്വത്തിൽ പരിശീലനം നടത്തിവരുന്നുണ്ട്. സ്കൂൾ അധ്യാപകരായ വിനോദ് കോട്ടൂർ, എസ്.ജിതേഷ്, വി.കെ. റാഷിദ്, എസ്. ഷൈനി, വി.ടി. സുനന, വി.നീതു, വി.വി. സബിത എന്നിവരാണ് മുഖ്യപരിശീലകർ. ഏപ്രിൽ 13ന് രാവിലെ എട്ടിന് നടക്കുന്ന സമാപന പരിപാടിയിൽ വാർഡ് മെംബർ കൃഷ്ണൻ മണിലായി, പി.ടി.എ പ്രസിഡന്റ് കെ. ദിനേശൻ, പ്രധാനാധ്യാപിക ആർ.ശ്രീജ, എം.പി.ടി.എ പ്രസിഡന്റും ദീർഘകാലം വിദേശത്ത് നീന്തൽ പരിശീലകയുമായിരുന്ന സഫിയ ഒയാസിസ് എന്നിവർ സംബന്ധിക്കും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.