മഴക്കെടുതി: എം.എൽ.എ സ്ഥലം സന്ദർശിച്ചു

വേളം: വെള്ളിയാഴ്ച വൈകീട്ട് കാറ്റിലും മിന്നലിലും മരങ്ങൾ വീണും നാശനഷ്ടങ്ങളുണ്ടായ വീടുകളും വാഴത്തോട്ടങ്ങളും കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ സന്ദർശിച്ചു. പാലയുള്ളതിൽ രാജേഷ്, മാണിക്കോത്ത് ഗോപാലൻ, മാണിക്കോത്ത് ശങ്കരൻ, പടിഞ്ഞാറേ വീട്ടിൽ ശശി, രാധാകൃഷ്ണൻ ചെറുകുന്ന് എന്നിവരുടെ വീടുകളും കാപ്പുമ്മൽ ഉദ്ദീപിന്റെ വാഴത്തോട്ടം, കണിയാംകണ്ടിയിൽ ഷിജുവിന്റെ വാഴത്തോട്ടം എന്നിവയാണ് സന്ദർശിച്ചത്. Photo: വേളം ചെറുകുന്നിൽ കാറ്റിലും മിന്നലിലും നാശനഷ്ടമുണ്ടായ വീടുകൾ കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT