കെൽ ഇ.എം.എൽ തുറന്നപ്പോൾ ജീവനക്കാർക്ക്​ വിരമിക്കൽ കാലം

യാത്രയയപ്പ് നൽകി കാസർകോട്​: രണ്ടുവർഷത്തിനുശേഷം ബദ്രഡുക്കയിലെ പൊതുമേഖല സ്ഥാപനമായ . കേന്ദ്രസ്ഥാപനമായിരുന്ന ഭെല്ലിൽനിന്ന്​ സംസ്ഥാനം കമ്പനി ഏറ്റെടുത്തതിനാൽ വിരമിക്കൽ പ്രായം കുറച്ചതാണ്​ ജീവനക്കാർക്ക്​ തിരിച്ചടിയായത്​. വിരമിക്കൽ പ്രായം 60ൽനിന്ന്​ 58 ആയാണ്​ കുറച്ചത്​. സംസ്ഥാനം ഏറ്റെടുത്തപ്പോൾ മറ്റ്​ പൊതുമേഖല സ്ഥാപനങ്ങളിലേതിന് തുല്യമാക്കുകയായിരുന്നു. രണ്ടുവർഷം അടച്ചുപൂട്ടിയ കെൽ ഇ.എം.എൽ കമ്പനി ഏപ്രിൽ ഒന്നിനാണ്​ മുഖ്യമന്ത്രി തുറന്നത്​. എംപ്ലോയീസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) യൂനിയൻ വിരമിച്ച അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. വിരമിക്കൽ പ്രായം 60 ആക്കണമെന്ന്​ യോഗം ഉദ്​ഘാടനം ചെയ്ത്​ ഡി.സി.സി പ്രസിഡന്‍റ്​ പി.കെ. ഫൈസൽ ആവശ്യപ്പെട്ടു. വിരമിച്ച പി.കെ. ശശിധരൻ, വി.കെ. മോഹനൻ, എം.കെ. ഉണ്ണികൃഷ്ണൻ, കെ.ടി. ഹരി ദാസ്, എം. ഗോപിനാഥൻ നായർ, മുരളീധരൻ കുറുപ്പ്, പി.വി. പ്രകാശൻ, കെ. കൃഷ്ണൻ, എ. വാസുദേവൻ എന്നിവർക്കുള്ള ഉപഹാരം അദ്ദേഹം നൽകി. യൂനിയൻ വൈസ് പ്രസിഡന്‍റ്​ വി. പവിത്രൻ അധ്യക്ഷത വഹിച്ചു. എ. വാസുദേവൻ സ്വാഗതവും സാബു ജോസഫ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി.കെ. ഫൈസൽ (പ്രസി.), എ. വാസുദേവൻ (വർക്കിങ് പ്രസി.), പി. രാമചന്ദ്രൻ നായർ, വി. പവിത്രൻ (വൈസ് പ്രസി.), പി. രാകേഷ് കുമാർ (ജന. സെക്ര.), എം ശംസുദ്ദീൻ, സാബു ജോസഫ് (ജോ. സെക്ര.), ജോസഫ് സ്റ്റീഫൻ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT