കുറ്റ്യാടി: ചങ്ങരോത്ത് -മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുറ്റ്യാടി പുഴയിലെ തോട്ടത്താങ്കണ്ടി കടവ് പാലം നിർമാണം പുരോഗമിക്കുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഏറ്റെടുത്ത പ്രവൃത്തി കഴിഞ്ഞ ജനുവരി പതിനഞ്ചിനാണ് ആരംഭിച്ചത്. നാല് തൂണുകൾ, രണ്ട് സൈഡ് ഭിത്തികൾ എന്നിവയുടെ നിർമാണമാണ് നടന്നുവരുന്നത്. ഇതിൽ തോട്ടത്താങ്കണ്ടി ഭാഗത്തുള്ള ഒരു ഭിത്തിയും പില്ലറും പൊങ്ങി. മരുതോങ്കര ചീനവേലി ഭാഗത്തെ പില്ലറുകളുടെയും സൈഡ് ഭിത്തിയുടെയും നിർമാണത്തിന് പൈലിങ് നടന്നുവരുന്നു. മധ്യത്തിലുള്ളത് നിർമിക്കാൻ പുഴയിലെ വെള്ളം ഒഴുക്ക് നിയന്ത്രിക്കേണ്ടി വരും. വേനൽമഴ തുടർച്ചയായി പതിവായതിനാൽ ജലനിരപ്പും ഒഴുക്കിന്റെ ശക്തിയും കൂടുതലാണ്. പെരുവണ്ണാമൂഴി അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിടുന്നുമുണ്ട്. ഇത് നിർത്താൻ ജലസേചന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അധികൃതർ പറഞ്ഞു. 117.05 മീറ്റർ നീളമുള്ള പാലം നിർമിക്കാൻ 9.25 കോടി രൂപയാണ് അനുവദിച്ചത്. 600 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡും നിര്‍മിക്കും. ഒന്നര വര്‍ഷംകൊണ്ട് പണി പൂർത്തിയാക്കണം. പി.എ. മുഹമ്മദ് റിയാസാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. ഫോട്ടോ (ഇമയീൽ) കെ.ടി.ഡി 1 നിർമാണം പുരോഗമിക്കുന്ന തോട്ടത്താങ്കണ്ടി കടവിലെ പാലം p { margin-bottom: 0.25cm; line-height: 115%; background: transparent none repeat scroll 0% 0%; }
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.