കോഴിക്കോട്: മതങ്ങളുടെ അടിസ്ഥാന തത്വം മാനവികതയാണെന്നും എല്ലാ മതങ്ങളും മൂല്യങ്ങളിൽ അധിഷ്ഠിതമാണെന്നും കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ. മതത്തിന്റെ അന്തഃസത്ത ഉൾകൊള്ളുന്നവർക്ക് കലഹിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷൻ റമദാന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന കനിവ് റിലീഫ് പദ്ധതിയുടെ കാമ്പയിൻ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മാനവികതക്കു വേണ്ടി സമർപ്പിത ജീവിതം നയിച്ച വ്യക്തിയായിരുന്നു ഖാസി നാലകത്തെന്നും അദ്ദേഹം അനുസ്മരിച്ചു. പദ്ധതിയിലേക്കു 10,000 രൂപ ഫൗണ്ടേഷൻ ചെയർമാൻ എം.വി. മുഹമ്മദലിക്ക് ബിഷപ് കൈമാറി. ഫൗണ്ടേഷൻ ചെയർമാൻ എം.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പി. മമ്മത് കോയ, ആർ. ജയന്ത് കുമാർ, വി.പി. മായിൻ കോയ, സി.പി. മാമുക്കോയ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.ടി. ആസാദ് സ്വാഗതവും ട്രഷറർ എം.വി. റംസി ഇസ്മായിൽ നന്ദിയും പറഞ്ഞു. കടൽ ക്ഷോഭം മൂലവും സാമ്പത്തിക പരാധീനതകളാലും തൊഴിൽ നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ മത്സ്യ തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിനാവശ്യമായ തൊഴിൽ സാമഗ്രികൾ നൽകുന്നതാണ് പദ്ധതി. bishop ഖാസി ഫൗണ്ടേഷന്‍റെ റംസാൻ കനിവ് പദ്ധതിയുടെ കാമ്പയിൻ കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.