മന്ത്രിസഭാവാർഷികം: ഒരുക്കം വിലയിരുത്തി

കോഴി​​ക്കോട്​: സംസ്ഥാന സർക്കാറിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ നടക്കുന്ന പ്രദർശന വിപണനമേളയുടെ ഒരുക്കം വിലയിരുത്താൻ കലക്ടറേറ്റിൽ യോഗംചേർന്നു. ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിൽ കിഫ്ബി, ഐ.ഐ.ഐ.സി എന്നിവിടങ്ങളിലെ വിദഗ്‌ധർ സ്റ്റാളുകളുടെ മാർ​ഗരേഖ അവതരിപ്പിച്ചു. ഏപ്രിൽ 19 മുതൽ 26വരെയാണ് ജില്ലയിലെ ആഘോഷ പരിപാടികൾ. മേളയിൽ എന്‍റെ കേരളം, കേരളത്തെ അറിയാം തുടങ്ങിയ തീം പവിലിയനുകൾ, വിപുലമായ ഫുഡ് കോർട്ട്, സാംസ്‌കാരിക പരിപാടികൾ, സെമിനാറുകൾ, നൂതന സാങ്കേതികവിദ്യകളുടെ അവതരണം, അഗ്രികൾച്ചറൽ ഔട്ട്‌ഡോർ ഡിസ്‌പ്ലേ തുടങ്ങിയവയുണ്ടാകും. ടൂറിസം വകുപ്പ്, കൃഷിവകുപ്പ്, കുടുംബശ്രീ, പി.ആർ.ഡി, വ്യവസായവകുപ്പ് തുടങ്ങിയവയുടെ സ്റ്റാളുകൾ ഉണ്ടാകും. വിവിധ വകുപ്പുകളുടെ ഒരുവർഷത്തെ വികസനനേട്ടങ്ങൾ പ്രദർശിപ്പിക്കും. യോ​ഗത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ‌ഡെപ്യൂട്ടി മേയർ മുസഫർ അഹമ്മദ്, ഡി.ഡി.സി അനുപം മിശ്ര, ഡി.സി.പി അമോസ് മാമൻ, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ. ദീപ, സംഘാടകസമിതി കൺവീനർമാർ, വിവിധ വകുപ്പുകളിലെ ഉദ്യോ​ഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.