റോഡരികിൽ നിർത്തിയിട്ട കാറിന്റെ ടയർ മോഷണം പോയി

നന്മണ്ട: കോഴിക്കോട്- ബാലുശ്ശേരി റോഡിൽ പന്ത്രണ്ടാം മൈൽ വളവിലെ റോഡരികിൽ നിർത്തിയിട്ട കാറിന്‍റെ ടയർ മോഷണം പോയി. ചൊവ്വാഴ്ച രാത്രിയാണ് കെ.എൽ 55 ടി 9808 നമ്പറുള്ള കാറിന്‍റെ ടയർ മോഷണം പോയത്. മൂന്നു ദിവസമായി കാർ റോഡരികിൽ നിർത്തിയിട്ട നിലയിലെന്ന് പരിസരവാസികൾ പറയുന്നു. മൂന്നു ദിവസം മുമ്പ് പപ്പട കടയുടെ മുന്നിൽവെച്ച് കാർ കേടുവന്നിരുന്നു. ചൊവ്വാഴ്ച ടയർ മോഷണം പോകുമ്പോൾ കാറിന് സ്ഥാനചലനം വന്നതായി നാട്ടുകാർ പറയുന്നു. ഇപ്പോൾ നാല് ചെങ്കല്ലാണ് ടയറിനുപകരം കാറിനെ താങ്ങിനിർത്തുന്നത്. പടം :ടയർ നഷ്ടപ്പെട്ട കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.