'വാതരോഗം ഏത്​ പ്രായക്കാരെയും ബാധിക്കാം'

കോഴിക്കോട്​: ഇന്ത്യൻ റുമറ്റോളജി അസോസിയേഷന്‍റെ നേതൃത്വത്തിൽ ഏപ്രിൽ ഒന്നു മുതൽ 30വരെ വാതരോഗ ബോധവത്​കരണ മാസം ആചരിക്കുന്നു. ഇതിന്‍റെ ഭാഗമായി അസോസിയേഷൻ കേരള ചാപ്​റ്ററിന്‍റെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാതരോഗം വാർധക്യവുമായി ബന്ധപ്പെട്ട്​ വരുന്നതാണെന്ന്​ വ്യാപക തെറ്റിദ്ധാരണയുണ്ട്​. ഏത്​ പ്രായക്കാരെയും ബാധിക്കുന്നതും നേരത്തെ ചികിത്സിച്ചാൽ ഭേദമാക്കാവുന്നതുമാണ് ഈ രോഗം​. ഡോക്ടർമാരുടെ ഇടയിൽപോലും റുമറ്റോളജി വിഭാഗത്തെ കുറിച്ച്​ വേണ്ടത്ര അവബോധമില്ല. ​ഡോക്ടർമാർക്കായി തുടർവിദ്യാഭ്യാസ പരിപാടികളും പൊതുജനങ്ങൾക്കായി ബോധവത്​കരണ ക്ലാസുകളും നടത്തുമെന്ന്​ ഭാരവാഹികൾ പറഞ്ഞു. ആരോഗ്യ ഇൻഷുറൻസ്​ ഉൾ​പ്പെടെയുള്ള ആനുകൂല്യങ്ങളിൽനിന്ന് വാതരോഗങ്ങൾ മാറ്റിനിർത്തുന്നുണ്ട്. വാർത്തസമ്മേളനത്തിൽ റുമറ്റോളജി അസോസിയേഷൻ കേരള ചാപ്​റ്റർ പ്രസിഡന്‍റ്​ ഡോ. രമേശ്​ ഭാസി, സെക്രട്ടറി ഡോ. എൻ.വി. ജയചന്ദ്രൻ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.