കേന്ദ്രവും സംസ്ഥാനവും ജനങ്ങളെ കൊള്ളയടിക്കുന്നു -അഡ്വ. പ്രവീൺകുമാർ

കോഴിക്കോട്: പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനവിലൂടെ കേന്ദ്ര സംസ്ഥാന സർക്കാറുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും വില വർധനവിലൂടെ ലഭിക്കുന്ന അധിക വരുമാനം ഉപേക്ഷിക്കാൻ പോലും തയാറാകാത്ത ഇരുസർക്കാറുകളും ജനജീവിതത്തെ ദുസ്സഹമാക്കിയിരിക്കുകയാണെന്നും ജില്ല കോൺഗ്രസ്​ കമ്മിറ്റി പ്രസിഡന്‍റ്​ അഡ്വ.കെ. പ്രവീൺകുമാർ ആരോപിച്ചു. ജില്ല ന്യൂനപക്ഷ വിഭാഗത്തിന്റെ നേതൃത്വത്തിൽ 'വിലക്കയറ്റമുക്ത ഭാരതം' പ്രതിഷേധ പരിപാടി മാനാഞ്ചിറ ബി.എസ്.എൻ.എൽ എക്സ്ചേഞ്ചിന് മുന്നിൽ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൈനോറിറ്റി ജില്ല ചെയർമാൻ ടി.കെ. മിജാസ് അധ്യക്ഷത വഹിച്ചു. മൈനോറിറ്റി സ്റ്റേറ്റ് വൈസ് ചെയർമാൻ എം.കെ. ബീരാൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല കോഓഡിനേറ്റർ അബ്ദുൽ നാസർ ഖാൻ, ലത്തീഫ് പാലക്കണ്ടി, വി.പി. തസ്​ലീന, കെ.സി. റസാക്, സേവ്യർ കുന്ദത്തേട്ട്, കൗൺസിലർ അൽഫോൺസ മാത്യു, ഫിലിപ് ജോർജ്, കെ.കെ. ഹനീഫ എന്നിവർ നേതൃത്വം നൽകി. പടം bk .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT