നീലേശ്വരം: ലോട്ടറി വില്‍പനക്കാരനായ മധ്യവയസ്‌കന്‍ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കൊട്ടാരക്കര പുത്തൂര്‍ സ്വദേശി മണിയനാണ് (60) നീലേശ്വരം റെയില്‍വേ ഗേറ്റിനു സമീപത്തെ താമസസ്ഥലത്ത് കുഴഞ്ഞുവീണത്. ഉടന്‍ നാട്ടുകാര്‍ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ലോട്ടറി വില്‍പനക്ക് നീലേശ്വരത്തെത്തിയ മണിയന്‍ നീലേശ്വരത്തുകാര്‍ക്കെല്ലാം സുപരിചിതനാണ്. ആദ്യം കാസര്‍കോട് നഗരത്തിലായിരുന്നു ലോട്ടറി വില്‍പന. കഴിഞ്ഞ അഞ്ചുവര്‍ഷം മുമ്പാണ് നീലേശ്വരത്തെത്തിയത്. കൊട്ടാരക്കരയില്‍നിന്നെത്തിയ മകനും ബന്ധുക്കളും ചേര്‍ന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ: ഉഷ. മക്കള്‍: മഹേഷ്, മനോജ് (ഗള്‍ഫ്). maniyan -Vijayan Sargam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.