പെരുമണ്ണ: പെരുമണ്ണ എ.എൽ.പി സ്കൂളിന്റെ 118ാമത് . സാംസ്കാരിക സമ്മേളനം പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അധ്യയനവർഷം എൽ.എസ്.എസ് സ്കോളർഷിപ്പുകൾ നേടിയ വിദ്യാർഥികൾക്കും അൽമാഹിർ അറബിക് സ്കോളർഷിപ്പുകൾ ലഭിച്ച വിദ്യാർഥികൾക്കുമുള്ള ഉപഹാരങ്ങൾ വാർഡ് അംഗം എൻ.കെ. റംല വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.ടി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ രുഗ്മിണിയമ്മ, ജി.എസ്. സംഗീത റിപ്പോർട്ട് അവതരണം നടത്തി. ടി.പി. പ്രസന്നകുമാർ, പി.എം. മുഹമ്മദലി, പി.കെ. അഖിലേഷ്, ലതാകുമാരി എന്നിവർ സംസാരിച്ചു. എൻ. മിനിത സ്വാഗതവും ഷെറീന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.