റമദാൻ വിജ്ഞാന വേദി

കോഴിക്കോട്: ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ സമർപ്പണത്തിന്‍റെ സന്ദേശമാണ് റമദാൻ നൽകുന്നതെന്ന് വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച റമദാൻ വിജ്ഞാന വേദി അഭിപ്രായപ്പെട്ടു. മേയ് 13ന് നടക്കുന്ന കോഴിക്കോട് സിറ്റി മണ്ഡലം മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായാണ് വിജ്ഞാന വേദി സംഘടിപ്പിച്ചത്. ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ്‌ പി.എൻ. അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. വിസ്​ഡം മണ്ഡലം സെക്രട്ടറി കെ.വി. മുഹമ്മദ്‌ സാബിർ, യൂത്ത് വിങ് ജില്ല പ്രസിഡന്റ്‌ പി.സി. ജംസീർ, മണ്ഡലം ഭാരവാഹികളായ കെ.വി. അബ്ദുൽ മജീദ്, പി.ബി.വി. അബൂബക്കർ, ഇ.വി. അഹ്‌മദ്‌ കോയ, കെ.വി. മുഹമ്മദ്‌ ശുഹൈബ്, ഉമ്മർ ബിൻ അബ്ദുൽ അസീസ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT