പന്നിക്കോട് വഴിയോര വിശ്രമകേന്ദ്രം ഒരുങ്ങുന്നു

കൊടിയത്തൂർ: പഞ്ചായത്തിലെ പന്നിക്കോട് വഴിയോര വിശ്രമകേന്ദ്രമായ ടേക്ക് എ ബ്രേക്ക് പദ്ധതി യാഥാർഥ്യമാവുന്നു. 18 ലക്ഷം രൂപ ചെലവിലാണ് വിവിധ സൗകര്യങ്ങൾ ഒരുക്കുന്നത്. വിശ്രമകേന്ദ്രം, പൊതു ശൗചാലയം, അമ്മമാർക്ക് മുലയൂട്ടാനുള്ള സൗകര്യം, കഫ്റ്റീരിയ, സംഗീതമാസ്വദിക്കാനും ടി.വി കാണാനുമുള്ള സൗകര്യം എന്നിവയാണ് കേന്ദ്രത്തിൽ ഒരുക്കുന്നത്. നെല്ലിക്കാപറമ്പ്- പന്നിക്കോട് - കരിപ്പൂർ വിമാനത്താവളം റോഡിൽ പന്നിക്കോട് എ.യു.പി സ്കൂളിന് മുൻവശത്തായാണ് ടേക്ക് എ ​​ബ്രേക്ക് നിർമിക്കുന്നത്. തറക്കല്ലിടൽ കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വി. ഷംലൂലത്ത് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. ജമീല, വൈസ് പ്രസിഡൻറ് കരീം പഴങ്കൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം.ടി റിയാസ്, ദിവ്യ ഷിബു, ആയിഷ ചേലപ്പുറത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.കെ നദീറ, കെ.പി. സുഫിയാൻ, സുഹ്റ വെള്ളങ്ങോട്ട്, പഞ്ചായത്തംഗങ്ങളായ ബാബു പൊലുകുന്നത്ത്, രതീഷ് കളക്കുടിക്കുന്ന്, ഫസൽ കൊടിയത്തൂർ, ടി.കെ. അബൂബക്കർ, മുക്കം പ്രസ് ക്ലബ് പ്രസിഡന്റ് സി. ഫസൽ ബാബു തുടങ്ങിയവർ സംബന്ധിച്ചു. ശുചിത്വമിഷൻ കോഓഡിനേറ്റർ സി.രാധാകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി ഹരിഹരൻ, അശോകൻ ഇടപ്പറ്റ, കെ.സി. വേലായുധൻ, അബ്ദു പാറപ്പുറം, ബാബുരാജ് മൂലയിൽ, യു.പി മമ്മദ്, യു. ഗോപാലകൃഷ്ണൻ, ഹരിദാസ് പരപ്പിൽ, മാധവൻ, നീലകണ്ഠൻ, പഞ്ചായത്ത് വി.ഇ.ഒമാരായ സബീഷ്, പ്രശാന്ത്, ഓവർസിയർ ജസ്ന, വാർഡ്‌ മെമ്പർ ബാബു പൊലുകുന്നത്ത് സ്വാഗതവും രതീഷ് കളക്കുടിക്കുന്ന് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT