എളേറ്റിൽ: സംസ്ഥാനത്തെ ഏറ്റവും മികച്ച യുവ സാമൂഹിക പ്രവർത്തകന് കേരള യുവജന ക്ഷേമബോർഡ് നൽകുന്ന സ്വാമി വിവേകാനന്ദ യുവ പ്രതിഭ പുരസ്‌കാരം കിഴക്കോത്ത് കച്ചേരിമുക്ക് സിൻസിയർ ക്ലബ് സെക്രട്ടറി കെ. ഖമറുൽ ഹക്കീം ഗതാഗത മന്ത്രി ആൻറണി രാജുവിൽ നിന്നും ഏറ്റുവാങ്ങി. സാമൂഹിക സാംസ്‌കാരിക പിന്നാക്ക, വിദ്യാഭ്യാസ, കാർഷിക, കോവിഡ് പ്രതിരോധം തുടങ്ങിയ മേഖലയിലെ മികച്ച പ്രവർത്തനങ്ങളാണ് കമറുൽ ഹക്കീമിനെ അവാർഡിന് അർഹനാക്കിയത്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാർഡ്. സംസ്ഥാനത്തെ ഏറ്റവും മികച്ച ക്ലബിനുള്ള കേരള യുവജന ക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദ സംസ്ഥാന അവാർഡും കമറുൽ ഹക്കീം സെക്രട്ടറിയായ സിൻസിയർ കച്ചേരിമുക്കിനാണ് ലഭിച്ചത്. ക്ലബിനുള്ള അവാർഡുകൾ സിൻസിയർ വൈസ് പ്രസിഡൻറ് ടി.എം. സിദ്ദീഖും കമറുൽ ഹക്കീമും ചേർന്ന് മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. കമറുൽ ഹക്കീമിനും സിൻസിയർ കച്ചേരിമുക്ക് ഭാരവാഹികൾക്കും ജന്മനാട്ടിൽ സ്വീകരണം നൽകി. കച്ചേരിമുക്കിൽ നടന്ന സ്വീകരണ പരിപാടി കിഴക്കോത്ത് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് കെ.കെ. വിജയൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ എം. മഹ്‌റൂഫ്, പഞ്ചായത്ത് മെംബർമാരായ നസീമ ജമാലുദ്ദീൻ, അർഷദ് കിഴക്കോത്ത്, കിഴക്കോത്ത് വില്ലേജ് ഓഫിസർ വി. ബഷീർ, ടി.എം. സിദ്ദീഖ് എന്നിവർ സംസാരിച്ചു. ബാബുരാജ് സ്വാഗതവും പി.ടി. ഇക്ബാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.