ഹാദിയക്ക് ജന്മനാടിന്റെ ആദരം

ചേന്ദമംഗലൂർ: ലോകകപ്പ് ഫുട്ബാൾ മത്സരത്തിനു മുന്നോടിയായി ഖത്തറിൽ നടത്തിയ ഇൻഫ്ലുവൻസേഴ്സ് മത്സരത്തിൽ ഏഷ്യയെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത ചേന്ദമംഗലൂർ സ്വദേശിയായ ഹാദിയ ഹക്കീമിന് നാട്ടുകാരുടെ വരവേൽപ്. മത്സരം കഴിഞ്ഞെത്തിയ ഹാദിയക്ക് പുൽപറമ്പ് പൗരാവലിയുടെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്. കാൽപന്തുകൊണ്ട് മാസ്മരികത തീർക്കുന്ന ഫ്രീസ്റ്റൈലിലെ മികവാണ് ഹാദിയക്ക് ഇൻഫ്ലുവൻസ് കപ്പിലേക്ക് വഴിതുറന്നത്. ലോകോത്തര നിലവാരമുള്ള താരങ്ങൾക്കൊപ്പമാണ് ഹാദിയ മത്സരത്തിൽ പങ്കെടുത്തത്. പുൽപറമ്പിൽ നടന്ന അനുമോദന യോഗം കൗൺസിലർ റംല ഗഫൂർ ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ഫുട്ബാൾ താരം ഹബീബ് റഹ്മാൻ അരീക്കോട് ഉപഹാരം സമ്മാനിച്ചു. കൗൺസിലർമാരായ മധു മാസ്റ്റർ, സാറ കൂടാരം, ഗഫൂർ മാസ്റ്റർ, ഫുട്ബാൾ ക്ലബ് ഭാരവാഹികളായ ബന്ന ചേന്ദമംഗലൂർ, നിഷാദ്, സുഹൈദ് ഗഫൂർ, ചിങ്കൻ ഷഫീഖ്, രാജു തോട്ടത്തിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT