പേരാമ്പ്ര: കായണ്ണ വില്ലേജ് ഓഫിസറും എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായ സി.കെ. സതീശനെ പുതുപ്പാടി വില്ലേജിലേക്ക് സ്ഥലം മാറ്റിയ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡന്റ് കെ. പ്രദീപൻ ആരോപിച്ചു. എൻ.ജി.ഒ അസോസിയേഷൻ ജില്ല കമ്മിറ്റി കലക്ടറേറ്റിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലുള്ള ഓഫിസിൽ ഒരു വർഷം പോലും തികയുന്നതിന് മുമ്പ് നടത്തിയ സ്ഥലം മാറ്റം അന്യായവും ചട്ട വിരുദ്ധവുമാണ്. ജില്ല സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സിജു കെ. നായർ, കെ.കെ. പ്രമോദ് കുമാർ, കെ. ദിനേശൻ, ബി.എൻ. ബൈജു, മുരളീധരൻ കന്മന, രഞ്ജിത്ത് ചേമ്പാല, കെ.വി. രവീന്ദ്രൻ, വി. വിപീഷ്, കെ.പി. അനീഷ് കുമാർ എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് കെ.പി. കൃഷ്ണൻ, സി. സമീർ, യു.എസ്. വിശാൽ, സജീവൻ പൊറ്റക്കാട്, കെ. ആദർശ്, എം.ടി. ഫൈസൽ എന്നിവർ നേതൃത്വം നൽകി. ചിത്രം: കായണ്ണ വില്ലേജ് ഓഫിസറെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ. അസോസിയേഷൻ നടത്തിയ ധർണ ജില്ല പ്രസിഡന്റ് കെ. പ്രദീപൻ ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.