തിരുവമ്പാടി: പഞ്ചായത്തിലെ പുല്ലൂരാംപാറ കൊടക്കാട്ട് പാറ മേലെ പൊന്നാങ്കയം ആദിവാസി കോളനിയിലെ പ്രധാന വെല്ലുവിളി കുടുംബങ്ങളിലെ മദ്യപാനമാണെന്ന് വിലയിരുത്തൽ. സബ് കലക്ടർ വി. ചെൽ ശാസിനി കോളനി സന്ദർശിച്ചാണ് സാമൂഹിക-സാമ്പത്തികാവസ്ഥ വിലയിരുത്തിയത്. 33 കുടുംബങ്ങളാണ് കോളനിയിലുള്ളത്. 30 കുട്ടികൾ എസ്.എസ്.എൽ.സി പൂർത്തിയാക്കി. നാല് വിദ്യാർഥികൾ പ്ലസ് ടുവിന് പഠിക്കുന്നു. കോളനിയിലെ ഒരു വിദ്യാർഥി എം.എ സോഷ്യോളജി പഠനത്തിലാണ്. കോളനിയിലെ ജീവിതനിലവാരം ഉയർത്താൻ നടപടി സ്വീകരിക്കും. അവലോകന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്മാൻ, പഞ്ചായത്തംഗം കെ.ഡി. ആന്റണി, പഞ്ചായത്ത് സെക്രട്ടറി ലിബിൻ ജോസഫ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ ഷമീർ, അസി. സെക്രട്ടറി മനോജ്, കൃഷി ഓഫിസർ രാജശ്രീ, ഐ.സി.എസ് ഓഫിസർ, അംഗൻവാടി വർക്കർ നിഷ ജോർജ്, എസ്.ടി പ്രമോട്ടർ ശ്യാം കിഷോർ, ആശ പ്രവർത്തക ഷീന അനിഷ് എന്നിവർ പങ്കെടുത്തു. * Thiru 2 Su: പുല്ലൂരാംപാറ മേലെ പൊന്നാങ്കയം ആദിവാസി കോളനി സബ് കലക്ടർ വി. ചെൽ ശാസിനി സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.