കൂട്ടാലിട: അവിടനല്ലൂർ വോളിബാൾ അക്കാദമിയുടെ നേതൃത്വത്തിൽ കൂട്ടാലിട ജനകീയ സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ സമ്മർ വോളിബാൾ കോച്ചിങ് ക്യാമ്പ് കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് ഉദ്ഘാടനം ചെയ്തു. അക്കാദമി പ്രസിഡന്റ് ആർ.കെ. ഫിബിൻ അധ്യക്ഷത വഹിച്ചു. അക്കാദമി സെക്രട്ടറി സുധീർ കാമ്പ്രത്ത്, മുജീർ, അനീഷ് കിഴക്കമ്പത്ത്, കെ.കെ. സിജിത്ത്, സന്തോഷ് പെരവച്ചേരി എന്നിവർ സംസാരിച്ചു. എൻ.ഐ.എസ് മുൻ കോച്ച് തോമസ് മുള്ളൻകുന്നാണ് പരിശീലനം നൽകുന്നത്. ക്യാമ്പിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് അവിടനല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അക്കാദമിയിൽ സ്ഥിരപരിശീലനം ലഭിക്കുന്നതാണ്. 10 വയസ്സിനും 15 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. Photo: അവിടനല്ലൂർ വോളിബാൾ അക്കാദമിയുടെ നേതൃത്വത്തിൽ കൂട്ടാലിട ജനകീയ സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ സമ്മർ വോളിബാൾ കോച്ചിങ് ക്യാമ്പ് കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.