കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം

വേളം: ഗ്രാമ പഞ്ചായത്തിലെ പുതുശ്ശേരി കോളനിയിൽ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സുരേന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.സി. മുജീബ് റഹ്മാൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുമ മലയിൽ, ടി.വി. മനോജൻ, എം.എ. കുഞ്ഞബ്ദുല്ല, എം.പി. കുഞ്ഞിക്കണ്ണൻ, കെ. അഹമ്മദ് ഹാജി, കെ. സുരേഷ്, കെ. സത്യൻ, എം.എം. ബാലൻ, എം.എം. ബാബു തുടങ്ങിയവർ പങ്കെടുത്തു. പുതുശ്ശേരി കോളനി, കോയൂറക്കുന്ന് പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പദ്ധതി പൂർത്തിയാകുന്നതോടെ പരിഹാരമാവും. കിണർ, പ്ലംബിങ്, ഹൗസ് കണക്ഷൻ എന്നിവക്ക് 21 ലക്ഷം രൂപ ജില്ല പഞ്ചായത്തും ടാങ്ക് നിർമാണത്തിന് വേളം ഗ്രാമ പഞ്ചായത്ത് ഏഴു ലക്ഷം രൂപയുമാണ് അനുവദിച്ചത്. cap പുതുശ്ശേരി ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സുരേന്ദ്രൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT