അധിനിവേശവിരുദ്ധ സംഗമം

ഉള്ള്യേരി: 'യുദ്ധം വേണ്ട, ജീവിതം മതി' എന്ന സന്ദേശമുയര്‍ത്തി പുരോഗമന കലാസാഹിത്യ സംഘം ഉള്ള്യേരിയിൽ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എ.കെ. വിനീഷ് ഉദ്ഘാടനം ചെയ്തു. രജീഷ് മല്‍ഹാര്‍ അധ്യക്ഷത വഹിച്ചു. യുക്രെയ്നില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനി മാളവിക സുരേഷ് യുദ്ധമുഖത്തെ അനുഭവങ്ങള്‍ പങ്കിട്ടു. പ്രസാദ് കൈതക്കല്‍ കവിത അവതരിപ്പിച്ചു. യുദ്ധവിരുദ്ധ ചിത്രങ്ങളുടെ പ്രദര്‍ശനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം. ബാലരാമന്‍ ഉദ്ഘാടനം ചെയ്തു. വിജയന്‍ മുണ്ടോത്ത്, ഷാജു ചെറുക്കാവില്‍, എം. ബിജുശങ്കര്‍, കെ.കെ. ധനേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പടം uly 777 പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച അധിനിവേശവിരുദ്ധ സംഗമത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം. ബാലരാമന്‍ ഒപ്പുചാർത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT