നന്മണ്ട: മഴക്കാലപൂർവ ശുചീകരണത്തിന് ആ ബാലവൃദ്ധം ജനത കൈകോർത്തതോടെ കല്ലാരംകെട്ട് അരീപ്രംമുക്ക് തോടിന് ഇനി തടസ്സമില്ലാതെ ഒഴുകാം. ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ജലസ്രോതസ്സായ കല്ലാരംകെട്ട് തോട് മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന തോട് വീണ്ടെടുക്കാനും ജലസമ്പത്ത് സംരക്ഷിക്കാനും ഒരു നാട് മുഴുവൻ കൈകോർക്കുകയായിരുന്നു. ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കൃഷ്ണവേണി മാണിക്കോത്ത് നിർവഹിച്ചു. പന്ത്രണ്ടാം വാർഡ് അംഗം ഇ.കെ. രാജീവൻ അധ്യക്ഷത വഹിച്ചു. നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ, എസ്.പി.സി കാഡറ്റുകൾ, എൻ.സി.സി വിദ്യാർഥികൾ, എൻ.എസ്.എസ് പൊതു പ്രവർത്തകർ, തൊഴിലുറപ്പു സ്ത്രീകൾ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി. പടം :കല്ലാരംകെട്ട് തോട് ശുചീകരണ പ്രവൃത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.