ജില്ലയിൽ ഗവ. ഫൈൻ ആർട്സ് കോളജ് അനുവദിക്കണം -എസ്​.എഫ്​.ഐ

കോഴിക്കോട്: ജില്ലയിൽ ഗവ. ഫൈൻ ആർട്സ് കോളജ് അനുവദിക്കണമെന്ന് എസ്​.എഫ്​.ഐ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. നിലവിൽ തിരുവനന്തപുരം, മാവേലിക്കര, തൃപ്പൂണിത്തുറ, കാലടി, തൃശൂർ എന്നിവിടങ്ങളിലാണ് ഗവ. ഫൈൻ ആർട്സ് കോളജുകളുള്ളത്. ഇവയിൽ ലക്ഷദ്വീപ് ക്വോട്ട ഉൾപ്പെടെ പ്രതിവർഷം കേവലം 133 സീറ്റുകളാണുള്ളത്. അതിനാൽ ഭീമമായ ഫീസ്​ നൽകിയാണ് മലബാറിലുള്ളവർ സ്വകാര്യ സ്ഥാപനങ്ങളിൽ പഠിക്കുന്നത്. സമ്മേളനത്തിലെ പൊതുചർച്ചക്ക് ജില്ല സെക്രട്ടറി ടി. അതുൽ, സംസ്ഥാന സെക്രട്ടറി കെ.എം സച്ചിൻ ദേവ് എം.എൽ.എ എന്നിവർ മറുപടി പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ആദർശ് എം. സജി, കെ.പി. ഐശ്വര്യ, എ.പി. അൻവീർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി. താജുദ്ദീൻ (പ്രസി.), കെ.വി. അനുരാഗ് (സെക്ര.), മുഹമ്മദ് സാദിഖ്, ഫിഡൽ റോയസ്, കെ. മിഥുൻ (ജോ. സെക്ര.), ടി.കെ. അഖിൽ, ജാൻവി കെ. സത്യൻ, ജോസഫ് വി. സോജൻ (വൈസ്​ പ്രസി.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT