കോഴിക്കോട്: കേരള ഹിന്ദി സാഹിത്യ മഞ്ചിന്‍റെ രാഷ്ട്രഭാഷ പുരസ്കാരദാനം ഏപ്രിൽ രണ്ടിന് കോഴിക്കോട് അളകാപുരി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയിൽ കെ. ശ്രീലത, കെ.കെ. രാജൻ, രവീന്ദ്രൻ കച്ചീരി എന്നിവർക്ക് ചരിത്രകാരൻ ഡോ. എം.ജി.എസ്. നാരായണൻ പുരസ്കാരങ്ങൾ സമ്മാനിക്കും. ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് റിട്ട. പ്രിൻസിപ്പൽ പ്രിയദർശൻ ലാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ലോവർ പ്രൈമറി മുതൽ ഹിന്ദി പഠിപ്പിക്കണമെന്നും ഹയർസെക്കൻഡറി ക്ലാസുകളിൽ ഹിന്ദി നിർബന്ധമാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രസിഡന്‍റ് രാമച്ചംകണ്ടി സുന്ദർരാജ്, ജനറൽ സെക്രട്ടറി ഇ. പത്മനാഭ വാര്യർ, ട്രഷറർ നാരായണൻ കുട്ടി, പി. സിറാജ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.