വേളം: കഴിഞ്ഞദിവസം പള്ളിയത്ത് ഉത്സവസ്ഥലത്ത് ഇരുസംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയെന്നോണം പള്ളിയത്ത് അങ്ങാടിയിൽ ആയുധങ്ങളുമായി ഒരു സംഘം പേർവിളി നടത്തിയതായി പരാതി. ഒരു സൂപ്പർമാർക്കറ്റിലെത്തിയ ആളെ ആക്രമിക്കാനാണ് സംഘം എത്തിയതെന്നും പറയുന്നു. സംഘം തിരിച്ചുപോകുന്നതിനിടയിൽ ചിലരെ മർദിച്ചതായും പറയുന്നു. പള്ളിയത്തങ്ങാടിയിലും പരിസരപ്രദേശത്തെ ബെസ്റ്റ് ബൈ സൂപ്പർമാർക്കറ്റിലും ആയുധമേന്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാസംഘങ്ങളെ പൊലീസ് അറസ്റ്റു ചെയ്യണമെന്നും ആയുധശേഖരത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും വേളം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ടി.കെ. റഫീഖ് അധ്യക്ഷത വഹിച്ചു. ഇ.പി. സലീം, ഫൈസൽ സി, നൗഷാദ് കാളിയത്ത് എന്നിവർ സംസാരിച്ചു. പള്ളിയത്തങ്ങാടിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാസംഘങ്ങളെ അറസ്റ്റ് ചെയ്യണമെന്ന് എസ്.ഡി.പി.ഐ വേളം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് ഉത്സവവുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരിൽ സമാധാനഭംഗത്തിന് ശ്രമിച്ച സംഘങ്ങളെ നിലക്കുനിർത്താൻ പൊലീസ് കാണിക്കുന്ന അലംഭാവം ഇത്തരം സംഘങ്ങൾക്ക് കൂടുതൽ ആക്രമണം നടത്താൻ പ്രചോദനമാവുമെന്നും അഭിപ്രായപ്പെട്ടു. പ്രസിഡന്റ് നിസാർ ശാന്തിനഗർ, റിഷാദ്, നദീർ, അബുല്ലൈസ്, ശ്രീജിത്ത് പള്ളിയത്ത്, നൗഷാദ് വേളം, റൈഹാനത്ത്, സക്കരിയ പള്ളിയത്ത്, റസാക് ചെമ്പോട്, റാഫി പള്ളിയത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.